Monday, August 19, 2019

പാഠം -5



എല്ലാവരും ഒന്നിച്ചു എഴുന്നേറ്റു കൈകൂപ്പി .
നമസ്തേ 

1 . അക്ഷരമാല 
   സ്വരങ്ങൾ .   -- വായന
   അ   ആ   ഇ   ഈ ...... അം   അ:

വ്യഞ്ജനാക്ഷരങ്ങൾ -- വായന
  ക ഖ ഗ ഘ ങ
  ച ഛ ജ ഝ ഞ 
  ട  ഠ ഡ ഢ ണ 
  ത ഥ ദ ധ ന 
  പ ഫ ബ ഭ മ 
    യ ര ല വ 
    ശ ഷ സ 
       ഹ 
    ള ഴ റ 

2 . എഴുത്ത് 

   സ്വരങ്ങൾ .   --എഴുതാം
   അ   ആ   ഇ   ഈ ...... അം   അ:

   എല്ലാ വ്യഞ്ജനാക്ഷരങ്ങളും  എഴുതാം.
    ക .. റ
3 . സംഭാഷണം 

-ഒന്ന് മുതൽ  പത്തുവരെ എണ്ണാൻ  പഠിക്കാം
-നിറങ്ങൾ  പഠിക്കാം.
-ഒരു ചെറിയ കഥ പറഞ്ഞു ചോദ്യങ്ങൾ ചോദിച്ചു ഉത്തരം പറയാം. 

- ഒരു ചെറിയ പഴയ പാട്ടു പഠിക്കാം 
-- കുഞ്ചിയമ്മകഞ്ചു  മക്കളാണേ 

- എല്ലാവരും വട്ടമിട്ടു ഇരുന്നു ഓരോരുത്തരും അടുത്തയാളോട് ,
മേൽ പഠിച്ച പാട്ടിൽ നിന്നും ചോദ്യങ്ങൾ ചോദിക്കാം.
ഓരോ വരിയിൽ നിന്നും വിവിധ ചോദ്യങ്ങൾ ഉണ്ടാക്കാനും പൂർണ വാചകത്തിൽ ഉത്തരം പറയാനും പഠിക്കണം

ഉദാഹരണങ്ങൾ :
കുഞ്ചിയമ്മക്ക് എത്ര മക്കൾ ഉണ്ടായിരുന്നു ?
കുഞ്ചിയമ്മക്ക്  അഞ്ചു മക്കൾ ഉണ്ടായിരുന്നു.

കുഞ്ചിയമ്മയുടെ  അഞ്ചാമത്തെ മകൻ ആരായിരുന്നു ?
കുഞ്ചു  ആയിരുന്നു കുഞ്ചിയമ്മയുടെ അഞ്ചാമത്തെ മകൻ.

അതേ വരിയിൽ നിന്ന് മറ്റൊരു ചോദ്യം :
കുഞ്ചിയമ്മയുടെ എത്രാമത്തെ മകൻ/ കുട്ടി ആയിരുന്നു കുഞ്ചു ?
കുഞ്ചിയമ്മയുടെ അഞ്ചാമത്തെ മകൻ ആയിരുന്നു കുഞ്ചു .


രണ്ടു വാചകങ്ങൾ:
1.   കുഞ്ചു  ആയിരുന്നു കുഞ്ചിയമ്മയുടെ അഞ്ചാമത്തെ മകൻ.
2 .  കുഞ്ചു, കുഞ്ചിയമ്മയുടെ അഞ്ചാമത്തെ മകൻ ആയിരുന്നു .
മുതിർന്ന കുട്ടികൾക്ക് മനസിലാകുന്നുണ്ടെങ്കിൽ ഈ രണ്ടു വാചകത്തിനും 
തമ്മിലുള്ള വ്യത്യാസം ചർച്ചചെയ്യാം .


4 . വായന 

ലളിത പദങ്ങൾ


No comments:

Post a Comment