Monday, August 19, 2019

പാഠം - 6

എല്ലാവരും ഒന്നിച്ചു എഴുന്നേറ്റു കൈകൂപ്പി .
നമസ്തേ 

1 . അക്ഷരമാല 
   സ്വരങ്ങൾ .   -- വായന
   അ   ആ   ഇ   ഈ ...... അം   അ:
വ്യഞ്ജനാക്ഷരങ്ങൾ -- വായന

2 . എഴുത്ത് 
   സ്വരങ്ങൾ .   --എഴുതാം
   അ   ആ   ഇ   ഈ ...... അം   അ:
   എല്ലാ വ്യഞ്ജനാക്ഷരങ്ങളും  എഴുതാം.
    ക .. റ

ലളിത പദങ്ങൾ

3 . സംഭാഷണം 

ഒരു ചെറിയ കളി കളിക്കാം
. കുട്ടികളെ മൂന്നു ഗ്രൂപ്പുകൾ  ആക്കാം.
ആദ്യ അവസരത്തിൽ ഒന്നാമത്തെ ഗ്രൂപ് രണ്ടാമത്തെ ഗ്രൂപ്പിനോട് ഒരു
മലയാള പദത്തിന്റെ അർഥം ചോദിക്കുന്നു.  രണ്ടാമത്തെ ഗ്രൂപ് ഇംഗ്ലീഷിൽ
അല്ലെങ്കിൽ മലയാളത്തിൽ തന്നെ അർഥം പറയുന്നു.  ശരിയാണെങ്കിൽ
ആർക്കും പോയിന്റ് ഇല്ല.  തെറ്റാണെങ്കിൽ  ഒന്നാമത്തെ ഗ്രൂപ്പിന് ഒരു പോയിന്റ് കിട്ടുന്നു.
അടുത്ത(മൂന്നാമത്തെ) ഗ്രൂപ്പിന് ഉത്തരം പറയാനുള്ള അവസരം ഉണ്ട്. 
മൂന്നാമത്തെ ഗ്രൂപ് ഉത്തരം പറഞ്ഞില്ലെങ്കിൽ  ഒന്നാമത്തെ ഗ്രൂപ്പിന് ഒരു പോയിന്റ് കൂടി
ലഭിക്കും. 
ചോദ്യം ചോദിക്കാനുള്ള അടുത്ത അവസരം രണ്ടാമത്തെ ഗ്രൂപ്പിന് കിട്ടും.
അങ്ങനെ കളി തുടരാം.
- തെറ്റാണെങ്കിൽ മാത്രം ചോദിച്ച ടീമിന് പോയിന്റ്
- ടീമിൽ ഒരാൾക്ക് ഒരു തവണ മാത്രം ഉത്തരം പറയാം.


ഒന്ന് മുതൽ  പത്തുവരെ എണ്ണാൻ  പഠിക്കാം
നിറങ്ങൾ  പഠിക്കാം.

4 . വായന 
ലളിത പദങ്ങൾ


No comments:

Post a Comment